2009, ഏപ്രി 13

അമ്മ

അമ്മ കിട ക്കുന്നു പോകുവാനായി -
കമ്മലും മാലയുമൂരി വെച്ചു .
താരാട്ട് പാടി യുറക്കുന്ന നേരം
വീര കഥകള്‍ പറഞ്ഞ നേരം .
തെനൂറുമമ്മിഞ്ഞ തന്ന നേരം
കണ്ണുനീര്‍ ഇളനീര് പോലൊഴുകും.
മണ്ണിനെ സമ്പുഷ്ട മാക്കി തരും
വിണ്ണിനെ കോരി തരിപ്പിചിടും .
ദാന ധര്‍മ ങ്ങല്‍ക്കിടയിലതാ
മാനവനെല്ലാ മെടുത്തു പോയി .
ഇന്നു കേള്‍ക്കുന്നത് താരാട്ടല്ല
ചെന്നായ് കടിപിടി സബ്ദമാണ്
വറ്റി വരണ്ടിട്ട് വിണ്ടു കീറി
കാറ്റില്‍ വരുന്നതഗ്നി യാണ് .
ശേഷികത്തും കൂടി ചാക്കിലാക്കി
ശേഷ ക്രിയക്കുള്ള വട്ടം കൂട്ടി .
നീണ്ടു നിവര്‍ന്നു കിടന്നയിടം
ആണ്ടിലൊരിക്കല്‍ ചെന്നു നോക്കി
എല്ലമോരോര്‍മ്മ മറക്കുകില്ല
വല്ലാത്ത വേദന ബാക്കി പത്രം .

അഭിപ്രായങ്ങളൊന്നുമില്ല: