2009, ഒക്ടോ 17

൧ കറുപ്പ് വെളുപ്പായാല്‍
ഇരുട്ടിനു കൂട്ടില്ലതാവും .
൨.മിണ്ട്യാലും നോക്ക്യാലും
തെറ്റോട്തെററ്
മിണ്ടാതെ നോക്കാതെ
ഒഴിഞ്ഞാലും തെറ്റ്
വന്നല്ലോ വാര്‍ധക്യം
തടുക്കാനും വയ്യ
താങ്ങുന്ന കൈ നോക്കി
കണ്ണീര്‍ പൊഴിച്ചു
ചുണ്ടിന്റെ അറ്റത്ത്‌
മൌനത്തിന്‍ വാക്കുകള്‍
തറയില്‍ കിടത്തുന്പോള്‍
പരയാനോരുപാടു
ഓര്‍ക്കണ്ട ഒന്നുമേ
ബാക്കി വെക്കേണ്ട
എല്ലാമൊരു ജ്വാലയായ്‌
മാഞ്ഞു പൊയ്ക്കോട്ടേ .
൩.ചെറു നിറഞ്ഞ പാടവും
ചേറില്‍ ഇറങ്ങാന്‍ ആളും
ഒടിപായാന്‍ കാളയും
പടിയിറങ്ങി .
ചക്കിക്ക് കുത്താന്‍
അമ്മക്കുവേക്കാന്‍
ഉണ്ണിക്കു തിന്നാന്‍
പെട്ടുകൂട്ടിയ പത്തായം
പെറു നിറുത്തി
പാട്ടക്ക് പെട്ടിടം ആയി
തീറ്റ കിട്ടാതെ
പാവം എലികള്‍
പരക്കം പാഞ്ഞു .

അഭിപ്രായങ്ങളൊന്നുമില്ല: