2014, ഒക്ടോ 30

മല

നേരായ ഒന്ന് , രണ്ടായി , മൂന്നായി , നാലായി, പലതായി ,
പലതായി ,പലതായി,മലയായി മാറി .
മലയായ മലയെല്ലാം കാടായി മാറി ,
നാടായ നാടെല്ലാം കിളിര്‍ത്തു തളിര്‍ത്തു .
മാവേലി മന്നന്‍ നാട് വാണു.
ആരോ കയറി ,പലരും കയറി
മരമായ മരമെല്ലാം വെട്ടി നിരത്തി .


2013, ജൂലൈ 26

വെള്ളമെടുത്തു വിത്തു മുളച്ചു.
വളമെടുത്തു വളർന്നു.
വിത്തും വളവും പലവട്ടം തിരിച്ചു കൊടുത്തു.
എന്നിട്ടും ഒരു നാൾ മണ്ണോടു ചേർന്നു.
ജീവിതം മോഹം കരയാതെ ജീവിക്കാൻ കരയിപ്പിക്കാതെ ജീവിക്കാൻ.
കരയാതെ മരിക്കാൻ. കരയിപ്പിക്കാതെ മരിക്കാൻ.
മരിക്കാതെ കരയാനും മരിക്കതെ കരയിപ്പിക്കാനും അതുമൊരു ഭാഗ്യം.
എനിക്കിഷ്ടം കറുത്തവനെ കള്ളനെ കുള്ളനെ .
അവനല്ലെ എനിക്കു കഞ്ഞി വെച്ചു തരുന്നതു.
അവനില്ലെങ്കിൽ എന്റെ കഞ്ഞി കുടി മുട്ടും.

2013, ജൂൺ 16

ജീവിതം കൊന്നും തിന്നും ഇന്നുവരെ പാപം തീർക്കാൻ നെട്ടോട്ടം എല്ലാം തീർന്നി ട്ടിന്നിപ്പോൾ വല്ലോന്റേയും തിണ്ണയിലു.