2009, ഫെബ്രു 24

നേര്‍ കാഴ്ചകള്‍

ഒരു നുണ പെറ്റു പെരുകി
ഒരായിരം നുണ.
ഒരു നേര് പെറ്റു പെരുകാതെ
ചത്തു മലച്ചു.

നേരായ ഒന്നിനോടൊപ്പം
പോയാല്‍
നേരല്ലാത്ത
വളഞ്ഞ
വാലുള്ള
രണ്ടില്‍ എത്തും.
രണ്ടും നേരാണ്
വിളഞ്ഞു വളഞ്ഞ നേര്.

പല നുണ കരകാണില്ല.
പല നേര് കടലും.

നേരിനു പാര വെക്കുന്നത്
കടലിനു തീപിടിച്ച പോലെ.

ആയിരം നുണകള്‍
ഒരു നേരിനു പകരം ആവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: