2011, ജൂൺ 8

വാമ ഭാഗം

വാമ ഭാഗത്തിരിക്കാന്‍
സുമുഖിയും ,സുന്ദരിയും
സത്സ്വഭാവിയും ,
സകല കലാ വല്ലഭയും
സത്ത്യവതിയും ,
സമ്പന്നയും
ആയ ഒരു കൊച്ചു പെണ്‍കുട്ടിയെ
അന്ന്വേഷിച്ച്
വിവാഹ കംപോളത്തില്‍ ,
ഫുള്‍ പ്രൊഫൈല്‍ നോക്കി
രാത്രിയുടെ അന്ത്യ യാമത്തില്‍
ഓരോന്നോരോന്നായി
ഡിലീറ്റ് ചെയ്തു
സുന്ദരിമാരെ കൊന്നൊടുക്കുമ്പോള്‍
ഡിമാന്റുകള്‍ ഓരോന്നായി
വെട്ടി മാറ്റി
ഒടുവില്‍ ഒന്നുമാത്രം
സംപന്നയാകണം .
അല്ലെങ്കിലും
സംപത്തില്ലെങ്കില്‍
പിന്നെന്ത് .
പണത്തിനു മീതെ പരുന്തും പറക്കില്ല ,
അതല്ലേ പുതു മൊഴി ആയ
പഴ മൊഴി .
======================

അഭിപ്രായങ്ങളൊന്നുമില്ല: