2009, ജനു 9

മഞ്ഞ്

മഞ്ഞ്, മൂടല്‍ മഞ്ഞ്.
പിന്നില്‍ വരുന്നവനെ,
മുന്നില്‍ പോകുന്നവനെ,
എതിരെ വരുന്ന വണ്ടിയുടെ വെളിച്ചം,
കാണാന്‍ പറ്റുന്നില്ല.

മുറ്റത്ത്‌കളിക്കുന്ന മക്കളെ,
അടുത്തിരിക്കുന്ന ഭാര്യയെ,
നാട്ടുകാരെ കാണാന്‍ പറ്റുന്നില്ല.
നാടിനെ കാര്‍ന്നു തിന്ന മൂടല്‍ മഞ്ഞ്.
ഇപ്പോള്‍ എന്നെയും കാണാന്‍ പറ്റുന്നില്ല.
നാടിനെ കാര്‍ന്നു തിന്ന മൂടല്‍ മഞ്ഞ്.

അഭിപ്രായങ്ങളൊന്നുമില്ല: