2009, ജനു 8

ചേട്ടാ ഭഗോതി

ഇത്രയും കാലം വെച്ചുവിലന്പി, എല്ല് മുറിയെ പണി എടുത്തു, എന്നിട്ടും!
അവള്ക്ക് സംകടം.
നാളെ കര്‍ക്കിടകസന്‍ക്രാന്തി.
ശ്രീ ഭഗോതിക്ക് അകത്തു ഇരിക്കണം. ചേട്ടയെ പുറത്തു ആക്കണം.
ചേട്ടഅവള്‍ ആണ്. പൊട്ടിയും. മുത്തശ്ശി എപ്പോഴും. മുത്തശ്ശി യുടെ പൊട്ടി.
അവള്‍ക്കുള്ളത്‌ പൊട്ട കലവും കുറ്റി ചൂലും. പിന്നെ ആട്ടും തൂപ്പും.
അവള്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ ഇറങ്ങി, പൊട്ട കലവും കുറ്റി ചൂലും മാറോടണച്ചു.
രാമ കുറുപ്പിനെ, മണ്ണാത്തികാളിയെ, വാരിയത്തെ കൃഷ്ണനെ മാടി വിളിച്ച പൊട്ട കിണര്‍.
അവളെയും വിളിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: