2009, ഒക്ടോ 19

മൊഴികള്‍

കാലന്‍ കോഴിക്കു
കൂവാന്‍
കാലം
നോക്കേണ്ട .
************
അമ്മ പോയി
മമ്മി വന്നു
അമ്മി പോയി
പുറത്തേക്ക് .
************
കറുപ്പ്
വെളുപ്പായാല്‍
ഇരുട്ടിനു
കൂട്ടില്ലാതാകും .
*************
കയറണമെങ്കില്‍
കൂനനം
നിവര്‍ന്നാല്‍
ഇറങ്ങാം .
*************
കയറ്റത്തിലും
ഇറക്കത്തിലും
ധൃതി വേണ്ട .
*************
പഠിക്കാന്‍
പുസ്തകം വേണ്ട
പഠിപ്പിക്കാന്‍
പുസ്തകം വേണം .
*************
കാശിനു വേണ്ടി
കരയുന്നവന്‍
കാസുന്റെന്കിലും
കരയും .
*************
ചെറുപ്പം അറിയാത്തവന്‍
വലുതായാലും
വലിയവന്‍
ആകില്ല .
*************
നിണം ഒഴുക്കിയാല്‍
പണം
പണം ഒഴുക്കിയാല്‍
നിണം
രണ്ടും
മണ്ണിനു ഭാരം .
*************
വിരുതില്ലെന്കില്‍
കരുതിയാലും
കാര്യം ഇല്ല .
*************

അഭിപ്രായങ്ങളൊന്നുമില്ല: