2011, ജൂൺ 10

അമ്മ

അമ്മ കിടക്കുന്നു പോകുവാനായി
കമ്മലും മാലയുമൂരി വെച്ച് .
ഇമ്മട്ടിലംമയെ കാണുവാന്‍ വയ്യ
വിമ്മിഷ്ട മോടെ തല തിരിച്ചു .
എന്തിനാ നുണ്ണി കരയുക യാണോ
പന്തയം വെച്ചു തോറ്റു പോയോ .
പന്ത് കളിച്ച് അടി കിട്ടിയോ
കാ‍ന്താരി പെണ്ണ് കളിയാക്കിയോ
കേട്ടെഴുത്തില്‍ തെറ്റ് പറ്റിയോ
കട്ടെടുത്തോ നിന്‍ പെനയാരെങ്കിലും
പട്ടി കടിക്കാന്‍ പിന്നാലെ ഓടിയോ
പട്ടുടുപ്പു തന്നില്ലേ ചേച്ചി
പിന്നെ ഏന്തി നുണ്ണി കരയുന്നു നീ
എന്റെ അടുത്തിരിക്കനാണോ
ഉത്തര മില്ലാത്ത ചോദ്യങ്ങള്‍ മാത്രം
പോകുവാനായി കിടക്കുന്ന യമ്മയെ
ആകില്ല ഉണ്ണിക്കു കാണുവാനായി
ഓടി നടക്കുമംമക്ക് കമ്മല്‍
ആര് കണ്ടാലും ഒന്ന് നോക്കും
എല്ലും തൊലിയുമായി ഇന്നെന്റ യമ്മ
പോയാല്‍ തിരിച്ചു വരില്ല പിന്നെ .
^^^^^^^അഭിപ്രായങ്ങളൊന്നുമില്ല: