2009, ഫെബ്രു 23

കാടന്‍

കൊന്നു, കാടനെ കൊന്നു,
പിഞ്ചുകിഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന,
കാടനെ കൊന്നു.
ചുന്ടില്‍ ചിരിയും, നാക്കിലെ തേനും
വാക്കില്‍ ഈണവും ആയി വരും,
കാടനെ ആര്ക്കും കണ്ടാല്‍ അറിയില്ല
കൊന്നാലും കൂടി തിരിച്ചറിയില്ല.
ഈണത്തില്‍ ഉള്ള പാട്ടു കേട്ടിട്ട്
താളത്തി നോത്ത് തുള്ളി ക്കളിക്കുന്പോള്‍
ആളെ തിരിച്ചറിയാന്‍ എന്ത് വഴി.
കണ്ണിലെ കാമം മണ്ണിലിറങ്ങി
വിന്നിനെ കൂടി കീഴടക്കി.
കൂട്ടങ്ങലാക്കി ആട്ടി തെളിച്ചു
അടിമകളാക്കി മാടുകലെപ്പോള്‍.
വിഭവങ്ങളെല്ലാം വിരുത് കളോടെ
വരുതിയില്‍ ആക്കി പേരു മാറ്റി.
നയപര മായി ന്യായം പറഞ്ഞു
നിയമങ്ങള്‍ എല്ലാം കാറ്റില്‍ പരത്തി.
ചുണ്ടില്‍ ചിരിയും, നാക്കിലെ തേനും,
കിട്ടാ ക്കനി യായി മാറി.
ഈണത്തില്‍ ഉള്ള പാട്ടുകളില്ല
എന്നിട്ടും ഇന്നും തുള്ളുക യാണ്
താളത്തി നോത്ത് തുള്ളുകയാണ്.
ആങ്ങള മാറില്ലേ അമ്മ ഇല്ലേ
കാടനോടെട്ടുമുട്ട് വാനായി.
കാടനെ നേരിടാന്‍ ശക്തി ഇല്ല
ശക്തി എല്ലാം എന്നോ ചോര്‍ന്നു പോയി.
എങ്കിലും ഉണ്ടൊരു സൂര്യോദയം
ഇരുളിനെ മാക്കുന്ന സൂര്യോദയം.
ഓര്‍മ്മകള്‍ ഊര്ജമായ് ശക്തി നേടും
ഒത്തൊരുമിച്ചങ്ങു പോരാടുവാന്‍.
കൊന്നു, ഞാന്‍ കൊന്നു
പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന
കാടനെ കൊന്നു.

അഭിപ്രായങ്ങളൊന്നുമില്ല: