2009, ഫെബ്രു 23

പുഴ

൧ .തുടക്കവും ഒടുക്കവും
ബന്ധം അറ്റ പുഴ കരഞ്ഞു .
തൂകിയ ഒരിറ്റു കണ്ണീര്‍
തടയണയില്‍ കുരുങ്ങി .
൨ .എല്ലാം ദാനം ചെയ്ത പുഴ
എല്ലും തോലും ആയി
കടലിനോടു യാചിച്ചു .
വായ് പിളര്‍ന്നു
അലറി അടുത്ത കടലിനെ
കണ്ടു മൌനി ആയി .
പിന്നെയും ദാനം ചെയ്യാന്‍ .
൩ .പുഴ ജലം നല്കി
ഞാന്‍ ഉപ്പ് നല്കി
കടല്‍ ഉണ്ടാക്കി .

അഭിപ്രായങ്ങളൊന്നുമില്ല: